728-pixel-x-90-2-learn
728-pixel-x-90
<< >>

അണ്ടര്‍ 16 എ.എഫ്.സി ഫുട്ബോള്‍: ഇന്ത്യ പൊരുതിത്തോറ്റു

കുവൈറ്റില്‍ നടക്കുന്ന അണ്ടര്‍ 16 എ.എഫ്.സി യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ കുവൈറ്റിനെതിരെ ഇന്ത്യക്ക് പരാജയം. ശക്തരായ കുവൈറ്റിനെതിരെ മിന്നുന്ന പ്രകടനമാണ് ഇന്ത്യന്‍ കുട്ടികള്‍ കാഴ്ചവെച്ചത്. തുടക്കത്തില്‍ ഒന്ന് താളം കണ്ടെത്താന്‍ വൈകിയതാണ് ഒരര്‍ത്ഥത്തില്‍ ഇന്ത്യക്ക് വിനയായത്. ഇന്ത്യുടെ പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത കുവൈറ്റ്‌ ആദ്യപകുതിയുടെ തുടക്കത്തില്‍ തന്നെ ഒരു ഗോളിന്‍റെ ലീഡ് നേടി. ഏറെ വൈകാതെ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ കാണിച്ച ഫൌളിനു പെനാല്‍റ്റി രൂപത്തില്‍ രണ്ടാം ഗോളിന് ഇന്ത്യക്ക് ആവശ്യമില്ലാതെ വഴങ്ങേണ്ടി വന്നു. പിന്നീട് ആക്രമിച്ചു കളിക്കുന്ന ഇന്ത്യന്‍ കുട്ടിപടയെയാണ് ഗ്രൗണ്ടില്‍ കണ്ടത്.

രണ്ടാം പകുതിയില്‍ പ്രതിരോധ നിരയുടെയും  മധ്യ നിരയും സഹായത്തോടെ മുന്നേറ്റക്കാര്‍ കുവൈറ്റിനെ ആകെ പ്രതിരോധത്തിലാക്കി. തായലന്റില്‍ നടക്കുന്ന ഫൈനല്‍ റൌണ്ടില്‍ കളിക്കണമെങ്കില്‍ ജയം അനിവാര്യമായിരുന്ന ഇന്ത്യ ആയിരക്കണക്കിന് വരുന്ന മലയാളികളടക്കമുള്ള കാണികളുടെ പ്രോത്സാഹനത്തോടെ കുവൈറ്റ്‌ ഗോള്‍ പോസ്റ്റ്‌ ലക്ഷ്യമാക്കി നീങ്ങികൊണ്ടേയിരുന്നു. കളിയുടെ അറുപത്തി അഞ്ചാം മിനുട്ടില്‍ സുന്ദരമായ ഒരു നീക്കത്തിലൂടെ ഇന്ത്യ ഒരു ഗോള്‍ മടക്കി. കളിയുടെ അവസാനം വരെ ജയത്തിനു വേണ്ടി പൊരുതിയ ഇന്ത്യന്‍ കുട്ടികള്‍ക്ക് നിഭാഗ്യവശാല്‍ ജയം മാറിനിന്നു. സമനില ലഭിച്ചാല്‍ തന്നെ ഫൈനല്‍ റൌണ്ട് പ്രവേശനം ഉറപ്പിച്ചിരുന്ന കുവൈറ്റ്‌ തീര്‍ത്തും പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്തു. ഈ ജയത്തോടെ തായലന്ട്ടില്‍ നടക്കുന്ന എ.എഫ്.സി ഫുട്ബാള്‍ ഫൈനല്‍ റൌണ്ട് മത്സരത്തിന് കുവൈറ്റ്‌ യോഗ്യത നേടി.

Leave a Reply