728-pixel-x-90-2-learn
728-pixel-x-90
<< >>

അണുബോംബിന് സമാനമായ സ്‌ഫോടനം നടന്നു

അണുബോംബിന് സമാനമായ ഒരു സ്‌ഫോടനം നടന്നു.സംഭവം നടന്നിട്ട് ഒരു മാസത്തിലധികമായി.ആകാശത്തില്‍ വച്ച് ഉണ്ടായ ഉഗ്രസ്‌ഫോടനമായതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ഇതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.അമേരിക്കയുടെ ബഹിരാകാശ നിരീക്ഷണ വിഭാഗമായ നാസയാണ് ഇക്കാര്യം അടുത്ത ദിവസങ്ങളില്‍ പുറത്തുവിട്ടത്.

ഭൂമിയെ ലക്ഷ്യമാക്കി കുതിച്ച ഉല്‍ക്കകളാണ് ഫെബ്രുവരി ആറിന്‌ ആകാശത്ത് പൊട്ടിച്ചിതറിയത്.പതിമൂവായിരം ടണ്‍ പ്രഹരശേഷിയുള്ള ടി എന്‍ ടി രാസവസ്തു പൊട്ടിത്തെറിച്ചാലുള്ളത്ര ഊര്‍ജ്ജമാണ് സ്‌ഫോടനത്തെ തുടര്‍ന്ന് ആകാശത്ത് പുറംതള്ളപ്പെട്ടത്.ഇത് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിരോഷിമയിലെ ജനങ്ങളുടെ ജീവിതം വര്‍ഷങ്ങളോളം തച്ചുടച്ചത്ര ഉഗ്രശേഷിയുണ്ടായിരുന്ന ആണവ വിസ്‌ഫോടനത്തിന് സമാനമാണെന്ന് അമേരിക്കന്‍ ശാസ്ത്ര സമൂഹം പറയുന്നു.ബഹിരാകാശത്തു നിന്നെത്തിയ ഉല്‍ക്ക അറ്റ്‌ലാന്റിക് സമുദ്രത്തിന് 18 മൈല്‍ മുകളില്‍ വെച്ചാണ് പൊട്ടിത്തെറിച്ചത്.

ബ്രസീലിലെ റയോഡീ ജനീറോയ്ക്ക് അടുത്താണെങ്കിലും സമുദ്രത്തിന് മുകളില്‍ വച്ച് നടന്ന സംഭവമായതിനാല്‍ ആരും അറിഞ്ഞില്ല.ആരുടെയും ശ്രദ്ധയില്‍പ്പെട്ടതുമില്ല.പ്രത്യേക സെന്‍സര്‍ വഴിയാണ് നാസ ഇത്തരം ഒരു സ്‌ഫോടനം നടന്നതായി മനസ്സിലാക്കുന്നത്.ഈ സെന്‍സറിന്റെ പ്രതിഫലനങ്ങളില്‍ നിന്നുള്ള നിരീക്ഷണത്തിലാണ് സ്‌ഫോടനത്തിന്റെ ശക്തിയത്രത്തോളമെന്ന നിഗമനത്തില്‍ നാസ എത്തിയിരിക്കുന്നത്.ഭൂമിക്കു നേരെ വരുന്ന ഉല്‍ക്കകളെ നിരീക്ഷിക്കാന്‍ നാസ പ്രത്യേക വിഭാഗത്തെ വരെ നിയോഗിച്ചിട്ടും ഇത്തരം ഒരു ഭീമന്‍ ഉല്‍ക്കയെ കുറിച്ച് യാതൊരു വിവരവും കിട്ടിയില്ലെന്നതും അത്ഭുതമാണ്.

2013ല്‍ ഇത്തരം ഒരു ഭീമന്‍ ഉല്‍ക്ക റഷ്യയില്‍ പതിച്ചിരുന്നു.റഷ്യന്‍ നഗരമായ ചെല്യാബിന്‍സ്‌കിലെ 1200 ഓളം പേര്‍ക്ക് അന്ന് പരിക്കു പറ്റിയിരുന്നു.ഓരോ വര്‍ഷവും 30 ഉല്‍ക്കകളെങ്കിലും ഭൂമിയെ ലക്ഷ്യമാക്കിയെത്തുകയും ആകാശത്ത് പൊട്ടിചിതറുകയും ചെയ്യുന്നതായാണ് നാസ നരീക്ഷിക്കുന്നത്.അടുത്ത നൂറ് വര്‍ഷത്തേക്ക് അപകടകരമായ ഉല്‍ക്കകളൊന്നും ഭൂമിയെ ലക്ഷ്യമാക്കിയെത്തില്ലെന്ന് ഈ ശാസ്ത്ര വിഭാഗം ഉറപ്പ് പറയുന്നുമുണ്ട്.

INDIANEWS24.COM Technology

Leave a Reply