728-pixel-x-90-2-learn
728-pixel-x-90
<< >>

അഡ്വ.ലൂയി പോത്തനായി മമ്മൂട്ടി

അഭിഭാഷകന്റെ വേഷത്തിലെത്തി നിരവധി ഹിറ്റുകള്‍ വാരിക്കൂട്ടിയ മമ്മൂട്ടി വീണ്ടും വക്കീലായി എത്തുന്നു.എ കെ സാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നതാണ് ചിത്രം.

മമ്മൂട്ടിയും എ കെ സാജനും ഇക്കുറി ഒന്നിക്കുമ്പോള്‍ ചില പ്രത്യേകതകളുണ്ട്.കോടതി വിസ്താരങ്ങള്‍ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ പലതും ഹിറ്റുകളായിരുന്നു.മമ്മൂട്ടി അവസാനം ചെയ്ത ട്വന്റി20 യിലെ വക്കീല്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.കോടതി വിസ്താര ചിത്രങ്ങളില്‍ ഹിറ്റുകളില്‍ ഹിറ്റായി മാറിയ ചിന്താമണി കൊലക്കേസ് ആണ് എ കെ സാജന്റെ ഇത്തരത്തിലുള്ള അവസാന ചിത്രം.

അഡ്വ. ലൂയി പോത്തന്‍ എന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ പേര്.നയന്‍താരയാണ് നായിക.അബാം ഫിലിംസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്നു.ഷീ ടാക്‌സി, കനല്‍ എന്നീ സിനിമകള്‍ക്കുശേഷം അബാം ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ തൃശൂരായിരിക്കും.ഈ മാസം പത്തിന് ചിത്രീകരണം ആരംഭിക്കും.

INDIANEWS24.COM Movies

Leave a Reply