728-pixel-x-90-2-learn
728-pixel-x-90
<< >>

അഡ്വ.ജയശങ്കര്‍ വിവാഹിതനായി

തിരുവനന്തപുരം: പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും  ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ.ജയശങ്കര്‍ വിവാഹിതനായി. ഡോ.ജയയാണ് ഭാര്യ. വളന്തക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ ജയയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. വിവാഹത്തോടനുബന്ധിച്ച് ഔപചാരിക ചടങ്ങുകളൊന്നും ഇല്ലായിരുന്നു. എറണാകുളത്തെ സബ് രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

jayasankar 2അടുത്ത സുഹൃത്തുക്കള്‍ക്കും ഉറ്റ ബന്ധുക്കള്‍ക്കുമായി വിവാഹ സല്‍ക്കാരം  ഞായറാഴ്ച വൈകിട്ട് നാലു മുതല്‍ ആലുവ വൈ എം സി എയില്‍ നടക്കും. അഡ്വ.ജയശങ്കര്‍ വിവിധ മാധ്യമങ്ങളില്‍ നടത്തിയിട്ടുള്ള രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.ഇന്ത്യാ വിഷന്‍ ചാനലില്‍ അഡ്വ. ജയശങ്കര്‍ അവതരിപ്പിക്കുന്ന വാരാന്ത്യം എന്ന പരിപാടി ഏറെ ജനപ്രീതി നേടിയ ടെലിവിഷന്‍ പരിപാടികളിലൊന്നാണ്.

INDIANEWS24 KOCHI

 

Leave a Reply