728-pixel-x-90-2-learn
728-pixel-x-90
<< >>

അഡ്വ. എം കെ ദാമോദരന്‍ അന്തരിച്ചു

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകനായ അഡ്വ. എം കെ ദാമോദരന്‍(70) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മുന്‍ അഡ്വക്കേറ്റ് ജനറലായിരുന്ന അദ്ദേഹം രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി കേസുകളില്‍ ഹാജരായിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള അവസാന സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് ദാമോദരന്‍ സംസ്ഥാന എ ജി യായിരുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി ഹാജരായത് ഇദ്ദേഹമായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, കെ ബാബു, ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കുവേണ്ടിയും വിവിധ കേസുകളില്‍ വാദിക്കാനെത്തിയിട്ടുണ്ട്.

അടുത്ത കാലത്ത് ലോട്ടറി മാഫിയ തലവന്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ട ഹാജരായത് വലിയ വിവാദമായിരുന്നു.

INDIANEWS24.COM Kochi

Leave a Reply