728-pixel-x-90-2-learn
728-pixel-x-90
<< >>

അഡാര്‍ ലവിന്റെ ഭാവി അവതാളത്തില്‍

ക്‌ളാസില്‍ സഹപാഠിയോട് കണ്ണിറുക്കികാണിച്ച് അത്രയൊന്നും പ്രാധാന്യമില്ലാതിരുന്ന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ച നടി. ആ ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം തന്നെ തന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന നടിയാണ് പ്രിയാ വാര്യര്‍. അഡാര്‍ ലവ് എന്ന ആ ചിത്രം ആ നടിയുടെ പേരില്‍ പ്രതിസന്ധിയിലുമായി.
ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരുന്ന ഒമര്‍ ലുലു ഒരുക്കുന്ന അഡാര്‍ ലൗ സംവിധായകനും നിര്‍മ്മാതാവും പ്രിയാവാര്യരെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കാരണം. പ്രിയാ വാര്യര്‍ക്ക് ഇനിയും പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം സംവിധായകന്‍ നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായതെന്ന് ഒമര്‍ ലുലു തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ ചിത്രത്തിലെ നായിക നൂറിന്‍ ആണെന്നും പ്രിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മാത്രമാണെന്നുമാണ് സംവിധായകന്‍ പറയുന്നത്. പ്രിയയും റോഷനും ഒന്നിച്ച മാണിക്യ മലരായ പൂവി എന്ന ഗാനം ഹിറ്റായതോടെ ഇരുവര്‍ക്കും പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നല്‍കണമെന്ന് സംവിധായകനും നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ വാലക്കുഴിയും ചേര്‍ന്ന് തീരുമാനിച്ചു. ഇതനുസരിച്ച് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് പ്രിയ അഡാര്‍ ലവിലെത്തിയത്. എന്നാല്‍ പിന്നീട് പ്രിയയെ നായികയാക്കും വിധം തിരക്കഥ മാറ്റണം എന്നാണത്രേ നിര്‍മ്മാതാവിന്റെ ആവശ്യം.
ഒരിക്കല്‍ തിരക്കഥ മാറ്റി എഴുതാനായി സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിട്ട് പിന്നീട് ഇതുവരെ തുടങ്ങാന്‍ സാധിച്ചിട്ടില്ല. 240 ദിവസങ്ങളായി ചിത്രീകരണം ആരംഭിച്ചിട്ട്. ഇതുവരെ 40 ശതമാനം രംഗങ്ങള്‍ മാത്രമാണ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതെന്നും സംവിധായകന്‍.
രണ്ട് കോടി രൂപയ്ക്ക് താഴെ മാത്രമേ ബഡ്ജറ്റ് ആകുള്ളൂ എന്നു പറഞ്ഞ് തുടങ്ങിയ ഈ സിനിമയ്ക്ക് വേണ്ടി ഇത്രയും ദിവസം കൊണ്ട് തന്നെ 3.50 കോടി രൂപയ്ക്ക് മുകളില്‍ ചിലവായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ സംവിധായകനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഇതൊന്നുമല്ല ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണമെന്ന് ഒരു അണിയറ വര്‍ത്തമാനവുമുണ്ട്. സിനിമയുടെ ലാഭം സംബന്ധിച്ച തര്‍ക്കമാണ് യഥാര്‍ത്ഥ കാരണമായി പറയപ്പെടുന്നത്. ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പു തന്നെ ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ ഒരു ധാരണയായിരുന്നു. എന്നാല്‍, ലാഭവിഹിതം നല്‍കാനാവില്ലെന്ന നിലപാടാണത്രേ ഇപ്പോള്‍ നിര്‍മ്മാതാവിന്റേത്.ഈ വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി് ഇരുവരെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അഡാര്‍ ലവിന്റെ ഭാവി അന്നറിയാം.

JITHESH DAMODAR INDIANEWS24

Leave a Reply