jio 800x100
jio 800x100
728-pixel-x-90
<< >>

അടുത്തകൊല്ലത്തോടെ അബുദാബിയിലെ എല്ലാ ടാക്‌സികളിലും വൈഫൈ

അബുദാബി:യു എ ഇയുടെ തലസ്ഥാന നഗരിയായ അബുദാബിയില്‍ അടുത്ത വര്‍ഷം പകുതിയാകുമ്പോഴേക്കും എല്ലാ ടാക്‌സികളിലും വൈഫൈ സൗകര്യം ലഭ്യമാക്കും.ഇവിടത്തെ ടാക്‌സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സെന്റര്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ്-ട്രാന്‍സാഡ് ആണ് ഈ ദൗത്ത്യം നിര്‍വ്വഹിക്കുക.നിലവില്‍ ഏഴായിരത്തിലേറെ ടാക്‌സികളില്‍ വൈഫൈ സ്ഥാപിച്ചതായി ഇതിന്റെ ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഖംസി അറിയിച്ചു.

ടാക്‌സികളില്‍ വൈഫൈ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ദിവസേന അമ്പത് ടാക്‌സികളില്‍ വീതം വൈഫൈ റൂട്ടറുകള്‍ സ്ഥാപിച്ചുവരികയാണ്.

കഴിഞ്ഞ വര്‍ഷത്തോടെ ഇവിടെ എല്ലാ ടാക്‌സികളിലും സി സി ടി വി സ്ഥാപിച്ചിരുന്നു. ഇതു വഴി യാത്രക്കാര്‍ മറന്നുവെക്കുന്ന സാധനങ്ങള്‍ തിരികെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതായി അറിയുന്നു.മറന്നുവെച്ചവ മറ്റാരെങ്കിലും എടുത്താല്‍ സി സി ടി വി ക്യാമറ പരിശോധിച്ച് ഉടന്‍ ആള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ളതും ചെയ്തുവരുന്നുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply