728-pixel-x-90-2-learn
728-pixel-x-90
<< >>

അടിസ്ഥാന ശമ്പളം 20,000; നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. അടിസ്ഥാന ശമ്പളം 20,000 രൂപ നല്‍കണമെന്ന നിര്‍ദേശം ആശുപത്രികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ മുന്നോട്ടുവച്ച തീരുമാനങ്ങള്‍ മാനേജ്‌മെന്റുകള്‍ അംഗീകരിക്കുകയായിരുന്നു. വൈകീട്ട് നാലിന് തുടങ്ങിയ ചര്‍ച്ച രണ്ടര മണിക്കൂറോളം നീണ്ട ശേഷമാണ് സമവായമായത്. നഴ്‌സുമാരുമായും മാനേജ്‌മെന്റ് അധികൃതരുമായും മുഖ്യമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തി. തുടര്‍ന്ന് സമവായ ഫോര്‍മുല മുന്നോട്ടുവെക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച പ്രകാരം 50 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന തീരുമാനമാണ് സമവായത്തിലെത്തിയത്. അമ്പതിന് മുകളില്‍ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളം നിശ്ചയിക്കാന്‍ സമിതിയെ വയ്ക്കാനും തീരുമാനമായി.

INDIANEWS24.COM T V P M

Leave a Reply