728-pixel-x-90-2-learn
728-pixel-x-90
<< >>

അടിവസ്ത്രം മാത്രമിട്ട് ഓസ്‌കാര്‍ അവതാരകന്‍ വേദിയിലെത്തി

ലോസാഞ്ജല്‍സ്:ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്‍ അര്‍ദ്ധനഗ്നനായി വേദിയിലെത്തിയത് അമ്പരപ്പുണ്ടാക്കി.ഈ വര്‍ഷത്തെ മികച്ച ചിത്രം അടക്കം നാല് ഓസ്‌കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ബേര്‍ഡ്മാനിലെ ദൃശ്യം അനുസ്മരിപ്പിച്ചുകൊണ്ടാണ് പ്രമുഖ നടനും എഴുത്തുകാരനും സംവിധായകനുമായ നീല്‍ പാട്രിക് നീല്‍ പാട്രിക് ഹാരിസ്(41)അര്‍ദ്ധനഗ്നനായെത്തിയത്.

അടിവസ്ത്രം മാത്രമണിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം.അലെയാന്‍ന്ദ്രോ ഗോണ്‍സാലസ് ഇനാറിറ്റു സംവിധാനം ചെയ്ത ബേര്‍ഡ്മാന്‍ എന്ന ചിത്രത്തിലെ അതേ രംഗമാണ് നീല്‍ വേദിയില്‍ അവതരിപ്പിച്ചത്. ആ സിനിമയില്‍ മൈക്കല്‍ കീറ്റണ്‍ എന്ന കഥാപാത്രം തിരക്കേറിയ ടൈംസ് സ്‌ക്വയറിന് മുന്നിലൂടെ അടിവസ്ത്രം മാത്രമണിഞ്ഞ് ഓടുന്ന രംഗമുണ്ട്.അര്‍ദ്ധനഗ്‌നനായി ഓടിയ നീലിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പടര്‍ന്ന് പിടിക്കുകയും ചെയ്തു.

INDIANEWS24 LOSANGELS

Leave a Reply