728-pixel-x-90-2-learn
728-pixel-x-90
<< >>

അടിയൊഴുക്ക് ഇടത്തോട്ടോ?

votting2

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ മുന്നണികള്‍ കണക്കുകൂട്ടലുകളുടെ തിരക്കില്‍. പുറമേ ഇരുപക്ഷവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. കുറഞ്ഞത്‌ 15 സീറ്റാണ് രണ്ട് മുന്നണികളുടെയും നേതാക്കള്‍ അവകാശപ്പെടുന്നത്. കാസര്‍കോട്‌ ഉപേക്ഷിച്ച ബിജെപി തിരുവനതപുരത്ത് നേരിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സര്‍വേകളില്‍ ഒന്നിലൊഴികെ എല്ലാത്തിലും യുഡിഎഫിനാണ് മേല്‍ക്കൈ പ്രവചിച്ചിരുന്നത്. എന്‍ഡി ടിവി സര്‍വേ എല്‍ഡിഎഫിന് 11 സീറ്റ് പ്രവചിച്ചു. രാഷ്ട്രീയനിരീക്ഷകരില്‍ കൂടുതല്‍ പേരും യുഡിഎഫ് നേരിയ മുന്‍‌തൂക്കം നേടുമെന്ന പക്ഷക്കാരായിരുന്നു. votting3

എന്നാല്‍, വോട്ടെടുപ്പ് കഴിഞ്ഞ ശേഷമുള്ള വിലയിരുത്തലില്‍ പലരും എല്‍ഡിഎഫിനാണ്‌ മുന്‍‌തൂക്കം പ്രവചിക്കുന്നത്. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നതും യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പോളിംഗ് കുറവായതും ഇതിന്‍റെ സൂചനയായി അവര്‍ വിലയിരുത്തുന്നു. സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും മുന്‍‌തൂക്കം എല്‍ഡിഎഫിന് എന്നാണ് സൂചന നല്‍കുന്നത്. ചില വമ്പന്മാര്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് പറയുന്നു.

Leave a Reply