jio 800x100
jio 800x100
728-pixel-x-90
<< >>

അടിയന്തര ധനസഹായം: അപേക്ഷകള്‍ നാളെ മുതല്‍

ഓട്ടവ: കോവിഡ് രോഗബാധയെതുടര്‍ന്ന്‍ വരുമാനനഷ്ടം ഉണ്ടായവരെ സഹായിക്കാന്‍ കാനഡ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാനഡ എമര്‍ജന്‍സി റെസ്പോണ്‍സ് ബെനഫിറ്റ്‌ [സിഇആര്‍ബി] അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്‌ നാളെമുതല്‍. തിരക്ക് നിയത്രിക്കാന്‍ ജന്മമാസം അടിസ്ഥാനമാക്കി അവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളില്‍ വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. ഓണ്‍ ലൈനായും ഓട്ടോമേറ്റെഡ് ടെലഫോണ്‍, ടോള്‍ഫ്രീ നമ്പര്‍ എന്നിവ വഴി അപേക്ഷിക്കാം. നിലവില്‍ എംപ്ലോയ്മെന്‍റ് ഇന്‍ഷുറന്‍സിനായി അപേക്ഷിചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വരുമാനനഷ്ടം സംഭവിച്ച തൊഴിലാളികള്‍ക്കും സ്വയംതൊഴിലുകാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ആഴ്ചയില്‍ 500 ഡോളര്‍ വീതം പരമാവധി 16 ആഴ്ചവരെയാണ് ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്.
കോവിഡ് കാരണം സ്വമേധയാ അല്ലാതെ ജോലി നിര്‍ത്തേണ്ടിവന്നവര്‍, സാധാരണ ഗതിയിലുള്ള ഇഐ ആനുകൂല്യത്തിനോ, രോഗബാധാ ആനുകൂല്യങ്ങള്‍ക്കോ അര്‍ഹതയുള്ളവര്‍, 2019 വര്‍ഷത്തിലോ അപേക്ഷ സമര്‍പ്പിക്കുന്ന ദിനംമുതല്‍പിന്നിലോട്ടുള്ള 12 മാസത്തിലോ 5000 ഡോളറെങ്കിലും വരുമാനം ഉണ്ടായിരുന്നവര്‍, നടപ്പ് നാല് ആഴ്ചകളില്‍ തുടര്‍ച്ചയായ് 14 ദിവസമെങ്കിലും ജോലി\സ്വയംതൊഴില്‍ നഷ്ടമായവര്‍\ നഷ്ടമാകുമെന്നു പ്രതീക്ഷിക്കുന്നവര്‍, ആനുകൂല്യങ്ങള്‍ ലഭിക്കുന്ന കാലയളവില്‍ ജോലിയില്‍നിന്നോ സ്വയംതൊഴിലില്‍നിന്നോ വരുമാനം പ്രതീക്ഷിക്കുന്നില്ലാത്തവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സ്വീകരിക്കപ്പെടുന്ന അപേക്ഷകര്‍ക്ക് 10 ദിവസത്തിനുള്ളില്‍ ധനസഹായം ലഭിച്ചുതുടങ്ങുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ജന്മമാസം അടിസ്ഥാനമാക്കി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തിയതി ചുവടെ.
* ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ജനിച്ചവര്‍: തിങ്കള്‍
* ഏപ്രില്‍, മേയ്, ജൂണ്‍: ചൊവ്വ
* ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍: ബുധന്‍
* ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍: വ്യാഴം
* ജന്മമാസം ബാധകമല്ല: വെള്ളി, ശനി, ഞായര്‍.

Leave a Reply