728-pixel-x-90-2-learn
728-pixel-x-90
<< >>

അടിമ പെണ്ണിന് ഒരു ലക്ഷം പൗണ്ട് നല്‍കാന്‍ വിധി

ലണ്ടന്‍ :പാകിസ്ഥാനില്‍ നിന്നും ബ്രിട്ടനിലേയ്ക്ക് കടത്തിക്കൊണ്ട് വന്ന്‍ അടിമ വേല ചെയ്യിപ്പിച്ച ബധിരയും മൂകയുമായ പെണ്‍കുട്ടിക്ക് ഒരു ലക്ഷം  പൗണ്ട് പിഴ നല്‍കാന്‍ കോടതി വിധി.പത്ത് വര്‍ഷം മുന്‍പ് പെണ്‍കുട്ടിക്ക് പത്ത് വയസ്സ് മാത്രമുള്ളപ്പോളാണ് ഇല്യാസ് ആഷര്‍ (85) ഭാര്യ താലറ്റ് (69) ഇവരുടെ സ്വദേശമായ പാകിസ്ഥാനില്‍ നിന്നും പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് വന്ന്‍ അടിമവേല ചെയ്യിപ്പിച്ചത്.ശമ്പളം ഇല്ലാതെ വീട്ട് വേല ചെയ്യിച്ചതിന് പുറമേ നിരവധി തവണ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ ഇരുപത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ അഷറും ഭാര്യയും താമസിക്കുന്ന അഞ്ച് മുറി വീടിന്റെ സെല്ലറില്‍ നിന്നാണ് കണ്ടെത്തിത്തിയത്.കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയെ മോചിപ്പിച്ച ശേഷം പന്ത്രണ്ട് മാസം കൊണ്ട് ആംഗ്യ ഭാഷ പഠിപ്പിച്ച ശേഷമാണ് കോടതി വിസ്താരം നടന്നത്.

പെണ്‍കുട്ടിക്ക് നല്‍കേണ്ട ഒരു ലക്ഷം പൗണ്ടിന് പുറമേ രാജ്യത്തേ കബളിപ്പിച്ച കുറ്റത്തിനു £321,000 വേറെ പിഴ ഒടുക്കേണ്ടി വരും.കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിനു പതിനഞ്ച് വര്‍ഷം ഇല്യാസ് അഷര്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

 

 

Leave a Reply