jio 800x100
jio 800x100
728-pixel-x-90
<< >>

എഡിജിപി സുധേഷ് കുമാറിനെ സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തു നിന്നു മാറ്റി

 

തിരുവനന്തപുരം:പൊലീസുകാരോട് മോശമായി പെരുമാറുന്നുവെന്നും അടിമപ്പണി എടുപ്പിക്കുന്നുവെന്നതുമായ ആരോപണങ്ങൾക്കിടെ എഡിജിപി  സുധേഷ് കുമാറിനെ സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തു നിന്നു മാറ്റി.ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി  അനന്തകൃഷ്ണനാണ് ബറ്റാലിയന്‍റെ പുതിയ ചുമതല.സുധേഷ് കു​മാ​റി​ന്‍റെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വ​ർ ഗ​വാ​സ്ക​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീകരിച്ചത്​. പുതിയ നിയമനം ഇതുവരെ സുധേഷ് കുമാറിന് നൽകിയിട്ടില്ല സുധേഷ് കുമാറിന് പുതിയ പദവി നൽകേണ്ടെന്നു നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.  

എ​ഡി​ജി​പി​ക്കെതിരെ ഇന്ന് കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ക്യാമ്പ് ഫോളോ​വേ​ഴ്സ് രം​ഗ​ത്തെ​ത്തിയിരുന്നു. എ​ഡി​ജി​പി​യു​ടെ ഭാ​ര്യ​യും മ​ക​ളും പീ​ഡി​പ്പി​ച്ചെ​ന്ന് വ​നി​ത ക്യാ​മ്പ് ഫോ​ളോ​വ​ർ ആ​രോ​പി​ച്ചു. വീ​ട്ടു​ജോ​ലി​ക്കെ​ത്താ​ൻ വൈ​കി​യ​തി​ന് മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ചു. ത​ന്നെ പ​ട്ടി​യെ​ക്കൊ​ണ്ട് ക​ടി​പ്പി​ക്ക​ണ​മെ​ന്ന് എ​ഡി​ജി​പി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ത​ന്‍റെ കു​ടും​ബ​ത്തെ​യ​ട​ക്കം അ​പ​മാ​നി​ച്ചെ​ന്നും ക്യാ​മ്പ് ഫോ​ളോ​വ​ർ വെ​ളി​പ്പെ​ടു​ത്തി.എ​ഡി​ജി​പി​യു​ടെ മ​ക​ൾ സ്നി​ഗ്ധ​യു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഗ​വാ​സ്ക​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ ക​ന​ക​ക്കു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു ഗ​വാ​സ്ക​ർ​ക്കു മ​ർ​ദ​ന​മേ​റ്റ​ത്. രാ​വി​ലെ എ​ഡി​ജി​പി​യു​ടെ മ​ക​ളെ​യും ഭാ​ര്യ​യെ​യും പ്ര​ഭാ​ത ന​ട​ത്ത​ത്തി​നാ​യി ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ ക​ന​ക​ക്കു​ന്നി​ൽ കൊ​ണ്ടു​പോ​യി. തി​രി​കെ വ​രു​മ്പോള്‍ വാ​ഹ​ന​ത്തി​ലി​രു​ന്നു സ്നി​ഗ്ധ ചീ​ത്ത​വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ എ​തി​ർ​ത്തു വ​ണ്ടി റോ​ഡി​ൽ നി​ർ​ത്തി​യ​തോ​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​നു പി​ന്നി​ലി​ടി​ച്ചെ​ന്നാ​ണു ഗ​വാ​സ്ക​റി​ന്‍റെ പ​രാ​തി.സ്നി​ഗ്ധ മ​ർ​ദി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ​വാ​സ്ക​ർ പ​രാ​തി ന​ൽ​കി​യ​ത്.

ഗാവസ്‌കര്‍ ആശുപത്രിയില്‍

ഗാവസ്‌കര്‍ ആശുപത്രിയില്‍

എഡിജിപി സുധേഷ്കുമാര്‍ ജീവനക്കാരെ അടിമപ്പണി എടുപ്പിക്കുന്നതിനൊപ്പം ഔദ്യോഗിക വാഹനം ദുരുപയോഗിക്കുന്നതിനുമുള്ള തെളിവും നേരത്തെ പുറത്തായിരുന്നു. സ്വകാര്യ ആവശ്യങ്ങൾക്കായി എഡിജിപിയുടെ ഭാര്യയും മകളും ഉപയോഗിച്ചത് ഔദ്യോഗിക വാഹനമാണെന്നതിന് സ്ഥിരീകരണം ലഭിച്ചു. KL–01 AB–1736 എന്ന നമ്പരിലുള്ള ഔദ്യോഗിക വാഹനത്തിലാണ് മകള്‍ പോയതെന്ന് എഫ്ഐആറില്‍ പറയുന്നു.അതേസമയം സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ചെന്ന് വ്യക്തമാക്കി കോളജിലെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു. കഴുത്തിന് പിന്നിലുള്ള നട്ടെല്ലിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റെന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു. പക്ഷെ ഗ​വാ​സ്ക​റി​നെ​തി​രെ അ​സ​ഭ്യം പ​റ​യ​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സ്നി​ഗ്ധയും പ​രാ​തി ന​ൽ​കി​യി​രു​ന്നു.പക്ഷെ മുഖ്യമന്ത്രി ഈ വിഷയത്തില്‍ അതിശക്തമായി പ്രതികരിച്ചതോടെ ആ പരാതിയില്‍ കഴമ്പില്ലാതായി.ഈ സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.മേലുദ്യോഗസ്ഥര്‍ ആരും നിയമത്തിന് അതീതരല്ല. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു.

JITHESH DAMODAR INDIANEWS24 TVPM DESK

 

Leave a Reply