728-pixel-x-90-2-learn
728-pixel-x-90
<< >>

അടിമകള്‍ തോറ്റുതകര്‍ന്ന തെക്ക് നിന്ന് ആദ്യമായൊരു കറുത്ത സെനറ്റര്‍

വാഷിംങ്ടണ്‍:തെക്കന്‍ അമേരിക്കയില്‍ നിന്നും യു എസ് സെനറ്റിലേക്ക് ആദ്യമായൊരു കറുത്ത വര്‍ഗ്ഗക്കാരന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ടിം സ്‌കോട്ട് എന്ന 49 കാരന്‍ ഈ നേട്ടം കുറിക്കുമ്പോള്‍ അമേരിക്കന്‍ ജനാധിപത്യത്തിലേക്ക് പുതിയൊരു ചരിത്രം കൂടി പിറക്കുകയാണ്.

1861ല്‍ തെക്കന്‍ അമേരിക്കയിലെ അടിമകളായ കറുത്ത വര്‍ഗ്ഗക്കാര്‍ ചേര്‍ന്ന് യു എസില്‍ നിന്നും വേര്‍പ്പെട്ട് കോണ്‍ഫെടറേറ്റ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന് സ്വതന്ത്രമായി നിലകൊള്ളണമെന്ന ആവശ്യവുമായി ആഭ്യന്തര യുദ്ധം നയിച്ചു.യുദ്ധാനന്തരം അടിമകള്‍ നാമാവശേഷമായി.അതിനു ശേഷം ഇതേവരെ തെക്കന്‍ അമേരിക്കിയല്‍ നിന്നും ഒരു കറുത്തവര്‍ഗക്കാരന്‍ പോലും സെനറ്ററായി എത്തിയിട്ടില്ല.

ദാരിദ്ര്യത്തോടും ഇല്ലായ്മയോടും പടവെട്ടി ബിസിനസ്സിലൂടെ കരകയറിയ സ്‌കോട്ട് പ്രാദേശികതലത്തിലെ പൊതുപ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തുകയായിരുന്നു. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍ സെനറ്ററെയാണ് റിപ്പബ്ലിക്കനായ സ്‌കോട്ട് പരാജയപ്പെടുത്തിയത്.തെക്കന്‍ കരോളിനയില്‍ നിന്നാണ് ഈ കറുത്ത വര്‍ഗ്ഗക്കാരന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

INDIANEWS24.COM WASHINGTON

Leave a Reply