728-pixel-x-90-2-learn
728-pixel-x-90
<< >>

അടിച്ചു മോളേ…, ‘ഹിഡന്‍ കാഷ്’ മത്സരം കാനഡയിലേക്കും

ടൊറന്റോ: നിങ്ങള്‍ നടക്കുന്ന വഴിയില്‍ പണം അടങ്ങിയ ഒരു കവര്‍ കണ്ടുകിട്ടിയാല്‍ പരിഭ്രമിക്കേണ്ട. അത് നിങ്ങള്‍ക്കുള്ള സമ്മാനമാകാം. അമേരിക്കയില്‍ തരംഗമായി മാറിയ ‘ഹിഡന്‍ കാഷ്’ മത്സരം ഇപ്പോള്‍ അതിര്‍ത്തി കടന്ന് കാനഡയിലേക്കും എത്തിയിരിക്കുന്നു. ടൊറന്റോ, വാന്‍കൂവര്‍ മേഖലയിലാണ് ഇത്തരത്തില്‍ 100 ഡോളര്‍ അടങ്ങിയ കവറുകള്‍ മത്സരം സംഘടിപ്പിക്കുന്നവര്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ കഴിഞ്ഞ മാസം പകുതിയോടെയാണ് ഈ വിചിത്രമായ മത്സരം തുടങ്ങിയത്. നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ പണം അടങ്ങിയ കവര്‍ ഒളിപ്പിച്ചുവെച്ച ശേഷം ഇതേക്കുറിച്ച് ട്വിറ്ററിലൂടെ സൂചനകള്‍ നല്‍കും. കവര്‍ കണ്ടെത്തുന്നവര്‍ക്ക് ആ പണം എടുക്കാം. കവര്‍ ലഭിച്ച വിവരം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്യണമെന്ന് മാത്രം. കവറില്‍ നല്‍കിയിട്ടുള്ള കോഡ് നമ്പരും ട്വിറ്ററില്‍ നല്‍കണം. ശരിയായ കവര്‍ ആണ് ലഭിച്ചതെന്ന് ഉറപ്പുവരുത്താന്‍ ആണിത്.

അജ്ഞാതനായ ആളാണ് ഇത്തരത്തില്‍ മത്സരം നടത്തുന്നത്. @HiddenCashYVR  എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് വാന്‍കൂവറില്‍ ഒളിപ്പിച്ചുവെച്ച പണത്തിന്റെ സൂചനകള്‍ ലഭിച്ചത്. വാന്‍കൂവറിലും ടൊറന്റോയിലും ട്വിറ്ററിലെ സൂചനകള്‍ തേടിപ്പോയ ചില ഭാഗ്യവാന്മാര്‍ക്ക് പണം ലഭിക്കുകയും ചെയ്തു.

വാന്‍കൂവറില്‍ 8 സ്ഥലങ്ങളിലാണ്‌ കഴിഞ്ഞയാഴ്ച അജ്ഞാതന്‍ പണം ഒളിപ്പിച്ചുവെച്ചത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇത് തുടരുമെന്ന് ട്വിറ്ററിലൂടെ വാഗ്ദാനവും ഉണ്ട്.

Leave a Reply