jio 800x100
jio 800x100
728-pixel-x-90
<< >>

അഞ്ജലീ ദേവി അന്തരിച്ചു

തെന്നിന്ത്യയിലെ ആദ്യകാല നായിക അഞ്ജലീ ദേവി ചെന്നൈ വിജയാഹോസ്പിറ്റലിൽ വച്ച് അന്തരിച്ചു. 86 വയസായിരുന്നു. മരണശേഷം അവരുടെ ആന്തരികാവയവങ്ങൾ രാമചന്ദ്ര  മെഡിക്കൽ കോളേജിന് സംഭാവന ചെയ്തു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിൽ പെദ്ദാപുരത്ത് ജനിച്ച അഞ്ജലീദേവിയുടെ ആദ്യപേര് അഞ്ജനി കുമാർ എന്നായിരുന്നു. ചെന്നൈയിലേക്ക് താമസം മാറ്റിയ അവർക്ക് അഞ്ജലീദേവീ എന്ന പേരു നൽകിയത് സംവിധായകൻ സി. പുള്ളയ്യയാണ്. നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ അഞ്ജലീദേവീയുടെ ആദ്യ ചിത്രം 1936ൽ പുറത്തിറങ്ങിയ രാജാ ഹരിശ്ചന്ദ്രയാണ്. 1940ൽ എൽ.വി. പ്രസാദിന്റെ കഷ്ടജീവി എന്ന ചിത്രത്തിൽ നായികയായെങ്കിലും മൂന്ന് റീൽ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ചിത്രം നിരോധിച്ചു. സിണ പുള്ളയ്യയുടെ തന്നെ ഗൊല്ലഭാമയിലെ മോഹിനി എന്ന കഥാപാത്രമാണ് അഞ്ജലീദേവിക്ക് ബ്രേക്കായത്. ലവകുശയിലെ സീത, അനാർക്കലിയിലെ അനാർക്കലി തുടങ്ങി അഞ്ജലീദേവീ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ ഏറെ.
1940ൽ സംഗീത സംവിധായകൻ പി. ആദി നാരായണ റാവുവിനെ വിവാഹം ചെയ്തു. രണ്ട് ആൺമക്കളുണ്ട്. ചെറുമകൾ സലില റാവുവും അഭിനേത്രിയാണ്. 350ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ച അഞ്ജലീ ദേവി നിർമ്മാതാവു കൂടിയായിരുന്നു. മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം നാലു തവണ നേടിയിട്ടുണ്ട്.

ASHAM INDIANEWS24

Leave a Reply