728-pixel-x-90-2-learn
728-pixel-x-90
<< >>

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു,ഫലം ഡിസംബര്‍ 11ന്.

ന്യൂഡല്‍ഹി:രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.ചത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടക്കും. മറ്റ് നാല് സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായിട്ടയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28നും രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ 7 നുമാണ് തെരഞ്ഞെടുപ്പ്.അതെ സമയം ചത്തീസ്ഗഡില്‍ നവംബര്‍ 12നും 20 നുമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കും.

INDIANEWS24 NEW DELHI DESK

 

Leave a Reply