jio 800x100
jio 800x100
728-pixel-x-90
<< >>

അഞ്ച് കൊല്ലത്തിനുള്ളില്‍ ഇന്ത്യ വൈദ്യുതി മുടങ്ങാത്ത രാജ്യമാകും: മന്ത്രി

ന്യൂഡല്‍ഹി:അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ എല്ലായിടത്തും മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാകുന്ന അവസ്ഥയിലേക്കെത്തുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍.ഐ ടി അധിഷ്ട സമാര്‍ട് ഗ്രിഡ്ഡുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ വൈദ്യുതിയുടെ പ്രസരണത്തില്‍ നിന്നും വിതരണത്തിലേക്ക് മാറ്റുന്നതിന് ഊര്‍ജ്ജംപകരുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.ഇതുവഴി 2019 മാര്‍ച്ചോടെ 24 മണിക്കൂറും രാജ്യത്ത് ഒരിടത്തും വൈദ്യുതി മുടങ്ങാത്ത സ്ഥിതിയിലേക്കെത്തിക്കാനാകും.

ഇതു കൂടാതെ സര്‍ക്കാര്‍ ഭാഗത്ത് നിന്നും നടപ്പാക്കാന്‍ തുടങ്ങിയ ചില വസ്തുതകള്‍ കൂടി അദ്ദേഹം കൂട്ടിചേര്‍ത്തു.രാജ്യത്തുടനീളമുള്ള കല്‍ക്കരി മോഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ സി സി ടി വി ക്യാമറകള്‍ ഗുണം ചെയ്തു തുടങ്ങി.പരിസ്ഥിതി സംരക്ഷണത്തിനായുള്ള നടപടികള്‍,കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം കൊണ്ട് നേടിയെടുക്കാവുന്ന ട്രാന്‍സ്മിഷന്‍ പദ്ധതികള്‍.ദീര്‍ഘകാലത്തേക്ക് 12,227 കോടി രൂപയുടെ ഊര്‍ജ്ജം കണ്ടെക്കാനാകുമെന്നാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.തുടങ്ങിയ നടപടികളിലൂടെ രാജ്യത്തെ ക്രമേണ മുഴുവന്‍ സമയവും വൈദ്യുതി തടസ്സമില്ലാത്ത അവസ്ഥയിലേക്കെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

43,000 കോടി രൂപ മുടക്കി രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെല്ലാം വൈദ്യുതീകരണം സാധ്യമാക്കാനുള്ള പദ്ധതിയായ ദീന്‍ ദയാല്‍ ഗ്രാം ജ്യോതി യോജനക്ക് അംഗീകാരം നല്‍കി.ഇത് ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി വിതരണം ശക്തിപ്പെടുത്തും.

INDIANEWS24 NEWDELHI

Leave a Reply