728-pixel-x-90-2-learn
728-pixel-x-90
<< >>

അഞ്ചു വിക്കറ്റ്നേട്ടവുമായി അർജുൻ ടെണ്ടുൽക്കർ

മുംബൈ: കൂച്ച് ബിഹാർ അണ്ടർ 19 ട്രോഫിയിൽ മുംബൈക്ക് വേണ്ടി  മധ്യ പ്രദേശിനെതിരെ 5 വിക്കറ്റ് വീഴ്ത്തി അർജുൻ ടെണ്ടുൽക്കർ തിളങ്ങി. തോല്‍വി മണത്ത നിലയില്‍ നിന്നും മുംബൈക്ക് സമനില സമ്മാനിച്ചത്‌ അർജുന്റെ മിന്നും പ്രകടനവും രണ്ടാം ഇന്നിങ്ങ്സില്‍ മുംബൈ നേടിയ  506 റൺസുമാണ്, ആദ്യ ഇന്നിങ്ങസിൽ മദ്ധ്യപ്രദേശ് 361 റൺസ് കുറിച്ചു.
arjun-tendulkar1ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ എന്ന നിലയില്‍ അര്‍ജുന്‍ ടെണ്ടുൽക്കർ വല്ലാത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നതായും അത് അര്‍ജുന്റെ പ്രകടനത്തെ മോശമായി ബാധിക്കുന്നു എന്നുമുള്ള വാര്‍ത്തകള്‍ക്കിടെയുള്ള  ഈ അഞ്ച് വിക്കറ്റ് നേട്ടം ഏറെ നിര്‍ണ്ണായകമാണ്.അമിത പ്രതീക്ഷയുടെ സമ്മര്‍ദ്ദത്തെ നേരിട്ട് ഈ ആള്‍ റൌണ്ടര്‍ നേടിയ അഞ്ചു വിക്കറ്റ് നേട്ടം സച്ചിന്റെ കൊച്ചിയിലെ ഇരട്ട അഞ്ചു വിക്കറ്റ് നേട്ടങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായി ആരാധകര്‍ പറയുന്നു.അടുത്തിടെ പരിശീലന സമയത്ത്  ഇൻഡ്യൻ ക്യപ്റ്റൻ വിരാട് കോഹ്ലിക്ക് ബോൾ ചെയ്ത് കൊടുത്തു അര്‍ജുന്‍ ടെണ്ടുൽക്കർ മാധ്യമ ശ്രദ്ധ നേടിയിരുന്നു.അഞ്ചടി പതിനൊന്ന്‍ ഇഞ്ചുകാരനായ ഈ പതിനെട്ടുകാരന്‍ ഇടം കയ്യന്‍ ബാറ്റ്സ്മാനും മീഡിയം പേസ് ബൌളറുമാണ്.arjun-tendulkar-kohli.jpg.image.784.410
INDIANEWS24 SPORTS DESK – AKSHAY TOMY

Leave a Reply