728-pixel-x-90-2-learn
728-pixel-x-90
<< >>

അഞ്ചാം വയസില്‍ അര്‍ദി പുകവലി നിര്‍ത്തി; പക്ഷേ..

അര്‍ദി റിസാല്‍ അഞ്ചാം വയസില്‍

അര്‍ദി റിസാല്‍ അഞ്ചാം വയസില്‍

ജക്കാര്‍ത്ത: ഒടുവില്‍ അഞ്ചാമത്തെ വയസില്‍ അര്‍ദി റിസാല്‍ പുകവലി നിര്‍ത്തി. പക്ഷേ, പകരം പുതിയൊരു ശീലം തുടങ്ങി. അമിതഭക്ഷണമാണ് ഇപ്പോള്‍ അവന്റെ വിനോദം.
കേവലം രണ്ട് വയസ് പ്രായമുള്ളപ്പോഴാണ് ഇന്തോനേഷ്യയിലെ സുമാത്രയില്‍ നിന്നുള്ള  അര്‍ദി വാര്‍ത്തകളില്‍ നിറഞ്ഞത്‌. ആ ചെറുപ്രായത്തില്‍ അവന്‍ വലിച്ചുതള്ളിയിരുന്നത് ദിവസേന നാല്‍പതോളം സിഗരറ്റുകള്‍. തന്‍റെ മൂന്ന് വീലുള്ള സൈക്കിളില്‍ സിഗരറ്റും പുകച്ച് പോകുന്ന അര്‍ദിയുടെ ചിത്രം ഞെട്ടലോടെയും വേദനയോടെയുമാണ്‌ ലോകം കണ്ടത്.
വാര്‍ത്ത‍ രാജ്യാന്തരശ്രദ്ധ നേടിയതോടെ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഇടപെട്ടു. കുട്ടികളിലെ പുകവലിശീലം ഇല്ലാതാക്കാന്‍ പ്രചരണം തുടങ്ങി. അര്‍ദിക്ക് പുകവലിമുക്ത ചികിത്സ ഏര്‍പ്പാടാക്കി.
ഡോക്ടര്‍ കാക് സെറ്റൊയുടെ സ്വാധീനമാണ് പുകവലി ഉപേക്ഷിക്കാന്‍ അര്‍ദിയെ പ്രേരിപ്പിച്ചത്. ഇപ്പോഴും പലരും അര്‍ദിക്ക് സിഗരറ്റ് വാഗ്ദാനം ചെയ്യാറുണ്ടെന്ന് അമ്മ ഡിയാന്‍ റിസാല്‍ വെളിപ്പെടുത്തി. എന്നാല്‍ അര്‍ദി വലിക്കാറില്ല. താന്‍ സിഗരറ്റ് വലിച്ചാല്‍ കാക് സെറ്റൊയ്ക്ക് സങ്കടമാകുമെന്ന് അര്‍ദി പറയുന്നു.
പുകവലി നിര്‍ത്തിയപ്പോള്‍ കളിപ്പാട്ടങ്ങള്‍ക്ക് വേണ്ടിയായിരുന്നു ആദ്യമൊക്കെ വാശി. പിന്നെ, കമ്പം ഭക്ഷണത്തിലേക്ക് മാറി. ഏതുസമയത്തും ഭക്ഷണത്തിന് വേണ്ടി വാശിപിടിക്കുന്ന മകനെ എങ്ങനെ തടയുമെന്നറിയാതെ കുഴങ്ങുകയാണ് മാതാപിതാക്കള്‍. ഇപ്പോള്‍തന്നെ അവന്‍റെ ഭാരം 26 കിലോഗ്രാമോളം ആയി.
ചോദിക്കുന്നത്ര ഭക്ഷണം കൊടുത്തില്ലെങ്കില്‍ തല ഭിത്തിയില്‍ ഇടിച്ച് ആര്‍ദികരയാന്‍ തുടങ്ങും. നേരത്തെ സിഗരറ്റ് കിട്ടാനും ഇതുതന്നെ ആയിരുന്നു അവന്‍റെ തന്ത്രം. ഡയറ്റീഷ്യന്മാരുടെ സഹായത്തോടെ പുതിയ ദുശീലത്തില്‍ നിന്ന് ആര്‍ദിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കുടുംബം.
ചെറുപ്പത്തില്‍ തന്നെ പുകവലിക്കാരനായതും അര്‍ദിയുടെ ഭാരം പെട്ടെന്ന് കൂടാന്‍ കാരണമായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Leave a Reply