728-pixel-x-90-2-learn
728-pixel-x-90
<< >>

അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ 87 റണ്ണിന് തോറ്റ് ഇന്ത്യ നാണക്കേട് പൂര്‍ത്തിയാക്കി. ഇതോടെ പരമ്പര 4-0ന് കിവീസിന് സ്വന്തം. മൂന്നാം മത്സരത്തില്‍ ടൈ നേടിയത് മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്.

വെല്ലിംഗ്ടണില്‍ ജയിക്കാന്‍ 304 രണ വേണ്ടിയിരുന്ന ഇന്ത്യ 49.4 ഓവറില്‍ 216ന് പുറത്തായി. 82 റ നേടിയ വിരാട് കൊഹ്‌ലിയും 47 റണ്‍ നേടിയ മഹേന്ദ്രസിംഗ് ധോണിയും മാത്രമേ പൊരുതിയുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്‍ റിയാണ് ഇന്ത്യയെ തകര്‍ത്തത്.

നേരത്തെ, 102 റ നേടിയ റോസ് ടെയ് ലറാണ് ന്യൂസിലന്‍ഡിനെ മുന്നൂറിനു മുകളിലേക്ക് നയിച്ചത്. കെയ്ന്‍ വില്ല്യംസന്‍ 88 റണ്ണടിച്ചു.

Leave a Reply