728-pixel-x-90-2-learn
728-pixel-x-90
<< >>

അജ്മാനില്‍ ഫ്‌ളാറ്റുകളുടെ വാടകനിരക്ക് കുറഞ്ഞു

അജ്മാന്‍:നഗരപരിധിയില്‍ പുതിയ കെട്ടിടങ്ങള്‍ താമസയോഗ്യമായതോടെ അജ്മാനില്‍ ഫ്‌ളാറ്റുകള്‍ക്കും മറ്റും വാടക കുറഞ്ഞതായി റിപ്പോര്‍ട്ട്.എന്നാല്‍ കെട്ടിട വാടകയില്‍ നേരിയ ഇടിവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് നിലവില്‍ പല സ്ഥലങ്ങളിലും താമസിച്ചുവരുന്നവര്‍ പറയുന്നു.അതേ സമയം പുതിയ കെട്ടിടങ്ങളില്‍ താമസക്കാരെ ആകര്‍ഷിക്കുന്നതിനായി വാടക കുറച്ചെന്ന് അജ്മാനിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ട് ബെജഡ്‌റൂമും ഒരു ഹാളും ഉള്ള ഫ്‌ളാറ്റിന്‌ 45000-50000 മധ്യേ ആയിരുന്നു പോയവര്‍ഷാരംഭത്തിലെ വാടക.ഈ വര്‍ഷം ആദ്യപാദത്തില്‍ ഇതേ സൗകര്യമുള്ള ഫ്‌ളാറ്റിന്‌ ശരാശരി വാടക 37000-40000 ദിര്‍ഹമാണ്. 20 ശതമാനം വരെ വാടകയില്‍ കുറവുണ്ടായെന്നാണ് കമ്പനികളുടെ അവകാശവാദം.ഒരു കിടപ്പുമുറിയും ഹാളുമുള്ള ഫ്‌ളാറ്റ്‌ 32000-35000 ദിര്‍ഹം വാര്‍ഷിക വാടകയിലാണ് ലഭിച്ചിരുന്നത്.ഈ വര്‍ഷം മുതല്‍ കെട്ടിട കരാര്‍ രൂപപ്പെടുത്തിയവര്‍ക്ക് 27000-32000 ദിര്‍ഹമില്‍ ഫ്‌ളാറ്റ്‌ ലഭിച്ചിട്ടുണ്ട്.സ്റ്റുഡിയോ ഫ്‌ളാറ്റുകളിലെ വാടക നിരക്ക് 22 ശതമാനമാണ് കുറഞ്ഞത്.24,000 ദിര്‍ഹമിനു വാടകയ്ക്ക് നല്‍കിയിരുന്ന ഫ്‌ളാറ്റുകള്‍ 15000-19000 ദിര്‍ഹമിനു കിട്ടുന്ന രീതിയില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മാറ്റമുണ്ടായിട്ടുണ്ട്.

നേരത്തെ താമസിച്ചുകൊണ്ടിരുന്നഫ്‌ളാറ്റുകളിലുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നത് മറ്റൊരു വാസ്തവമാണ്.അതേസമയം ഇവരുടെ വാടക നിരക്ക് കൂട്ടണമെന്ന ആവശ്യം റിയല്‍ എസ്റ്റേറ്റ് ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നത് ആശ്വാസകരമാണ്.കൂടാതെ നഗരത്തിലെ പുതിയ ചലനങ്ങള്‍ക്കനുസരിച്ച് കെട്ടിട വാടകയില്‍ വരുകാലങ്ങളില്‍ വര്‍ധനയുണ്ടായേക്കാമെന്ന് റിയല്‍ എസ്‌റ്റേറ്റുകാര്‍ സൂചിപ്പിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പോലെ വണ്‍, ടൂ ബെഡ്‌റൂം ഫഌറ്റുകള്‍ക്കായുള്ള ആവശ്യക്കാരുടെ കുത്തൊഴുക്ക് ഇക്കൊല്ലം ഇല്ലാതിരുന്നതും വാടക കുറയാന്‍ മറ്റൊരു കാരണമായിട്ടുണ്ട്.ഷാര്‍ജയിലെ വാടക നിരക്കില്‍ മാറ്റമൊന്നും വരാത്ത സാഹചര്യത്തില്‍, അജ്മാനിലെ വാടകക്കുറവ് എമിറേറ്റിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍.

INDIANEWS24.COM Gulf Desk

Leave a Reply