728-pixel-x-90-2-learn
728-pixel-x-90
<< >>

അജ്മാനിലെ തീപ്പിടിത്തം: മലയാളികള്‍ക്കും നാശനഷ്ടം

ദുബായ്:അജ്മാനില്‍ കെട്ടിട സമുച്ചയത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മലായളികള്‍ക്കും നാശനഷ്ടം.പന്ത്രണ്ട് കെട്ടിടങ്ങളുള്ള സമുച്ചയത്തിലെ മൂന്ന് കെട്ടിടങ്ങള്‍ക്കാണ് തീപ്പിടിച്ചത്.തിങ്കളാഴ്ച്ച രാത്രി പടര്‍ന്നു പിടിച്ച തീ ചൊവ്വാഴ്ച്ചയോടെ അണച്ചെങ്കിലും ഇവിടേക്ക് താമസക്കാര്‍ ആരും തിരികെ പോകാന്‍ തയ്യാറായിട്ടില്ല.

നാശനഷ്ടങ്ങള്‍ നേരിട്ട മലയാളികള്‍ അടക്കമുള്ളവര്‍ അടുത്തുള്ള ഹോട്ടലില്‍ താമസിക്കുകയാണ്.12 കെട്ടിടങ്ങള്‍ ഒന്നിച്ച് നില്‍ക്കുന്ന സമുച്ചയത്തിലെ ആറ് ഏഴ് എട്ട് കെട്ടിടങ്ങള്‍ക്കാണ് തീപ്പിടിച്ചത്.ആദ്യം എട്ടാമത്തെ കെട്ടിടത്തിന് തീപ്പിടിച്ച ശേഷം മാറ്റുള്ളവയിലേക്ക് ഇവിടെ നിന്നും പടര്‍ന്നു പിടിക്കുകയായിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply