728-pixel-x-90-2-learn
728-pixel-x-90
<< >>

അജ്മാനിലും തീപിടുത്തം; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

അജ്മാന്‍:അബുദാബിയില്‍ ഇന്ന് രാവിലെയുണ്ടായ അഗ്നിബാധയുടെ ആഘാതത്തില്‍ നിന്നും മുക്തരാകുന്നതിനു മുമ്പ് വൈകുന്നേരം അജ്മാനിലും തീ പിടുത്തമുണ്ടായി.അജ്മാനിന്റെ ഹൃദയ ഭാഗത്താണ് അപായമുണ്ടായത്. ലുലു സെന്ററിനു എതിര്‍ വശത്തുള്ള കെ എം ട്രേഡിംഗിന്‍റെ തൊട്ടു ചേര്‍ന്നുള്ള കഫറ്റീരിയയിലും പരിസരത്തുമാണ് അഗ്നിബാധയുണ്ടായത്.ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീ പിടുത്തത്തിനു കാരണമെന്നു അനുമാനിക്കുന്നു.പക്ഷെ ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല.

ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയത്തും പൂര്‍ണ്ണമായും തീ കെടുത്തിയിട്ടില്ല.അജ്മാന്‍ അഗ്നിശമനസേനയുടെ സമയോചിതവും സ്തുത്യര്‍ഹവുമായ ഇടപെടലാണ് വന്‍ അത്യാഹിതം ഒഴിവാക്കിയത്.സംഭവസ്ഥലത്ത് നിന്നും ഉയരുന്ന പുകയും തീയും മൂലം നിരവധിയാളുകള്‍ സമീപത്തുള്ള ഫ്ലാറ്റുകളില്‍ നിന്നും പുറത്തിറങ്ങി നില്‍ക്കുകയാണ്.യു എ യിലാകെ ആഞ്ഞടിച്ച പൊടിക്കാറ്റിനൊപ്പം അഗ്നിബാധയെത്തുടര്‍ന്നുണ്ടായ തീയും പുകയും അജ്മാനിലെ സ്ഥിതിവിശേഷം കൂടുതല്‍ കലുഷിതമാക്കി.

ajman fire 2ajman fire 1

INDIANEWS24 AJMAN

 

Leave a Reply