728-pixel-x-90-2-learn
728-pixel-x-90
<< >>

അജ്ഞാതന്‍ തീവെച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സ്ത്രീ മരിച്ചു

കോഴിക്കോട്:കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനകത്ത് അഗ്നിബാധയേറ്റ മലപ്പുറം സ്വദേശി പാത്തു എന്ന ഖദീജ മരിച്ചു.തിങ്കളാഴ്ച്ച പുലര്‍ച്ചെ 4.40 ഓടെ ഇവരെ ആരോ തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.ആദ്യം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പിന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ തേടിയ ഖദീജയുടെ മരണമൊഴിയെടുക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.ആക്രമണത്തില്‍ സാരമായി പരുക്കേറ്റ സ്ത്രീ തിങ്കളാഴ്ച്ച രാത്രി 8.45 ഓടെയാണ് മരിച്ചത്.

സംഭവത്തില്‍ കണ്ണൂര്‍ പോലീസ് അന്വേഷണം തുടര്‍ന്നുവരികയാണ്.കണ്ണൂര്‍-ആലപ്പി എക്‌സിക്യൂട്ടീവ് ട്രെയിനിന്റെ ഏറ്റവും പുറകിലെ ബോഗിയിലായിരുന്നു സംഭവം.കംപാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്ന ഖദീജ കത്ത് പിടിച്ചതിനെ തുടര്‍ന്ന് ട്രെയിനിറങ്ങി പ്ലാറ്റ് ഫോമിലൂടെ ഓടുമ്പോഴാണ് അപകടം മറ്റുള്ളവരറിഞ്ഞത്‌.തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവരും ആര്‍ പി എഫും ചേര്‍ന്ന് തീകെടുത്തിയെങ്കിലും ദേഹത്ത് 40 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

എന്നാല്‍ ഖദീജ ആക്രമിക്കപ്പെട്ട സമയത്ത് ബോഗിയില്‍ നിന്നും ആരോ ഇറങ്ങിയോടുന്നതായി ശ്രദ്ധയില്‍പ്പെട്ടെങ്കിലും ആ സമയത്ത് സ്റ്റേഷനില്‍ ആള് കുറവായിരുന്നതിനാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ വ്യക്തത കിട്ടിയില്ല.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.പോലീസ് പല തവണ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അവസ്ഥ മോശമായതിനാല്‍ ഡോക്ടര്‍മാര്‍ വിസ്സമ്മതിക്കുകയായിരുന്നു.

INDIANEWS24.COM KOZHIKODE

Leave a Reply