728-pixel-x-90-2-learn
728-pixel-x-90
<< >>

അജു വര്‍ഗീസ്‌ വിവാഹിതനാകുന്നു

കൊച്ചി:നടൻ അജു വർഗീസ് വിവാഹിതനാകുന്നു. വിനീത് ശ്രീനിവാസന്‍ ലർവാടി ആർട്സ് ക്ളബിലൂടെ മലയാളികള്‍ക്ക്മ പരിചയപ്പെടുത്തിയ അജു വര്‍ഗീസ്‌ വളരെ പെട്ടെന്നാണ് മലയാള മനസ്സില്‍ ഇടം നേടിയ ത്. അജുവിന്റെ ജീവിത സഖി ഫാഷൻ ഡിസൈനറായ അഗസ്റ്റീനയാണ്. മലർവാടിയിലെ സഹതാരമായ ശിവപ്രസാദിന്റെaju rima kallingal ഫാമിലി ഫ്രണ്ടാണ് അഗസ്റ്റീനയുടെ കുടുംബം. തികച്ചും അറേഞ്ച്ഡായ മാര്യേജ് ഈ മാസം 24ന് കടവന്ത്ര ഇളകുമൽ പള്ളിയിൽ നടക്കും.

തട്ടത്തിന്‍ മറയത്ത്,ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്,കിളി പോയി,ഭാര്യ അത്ര പോര എന്നിവയാണ് ഇരുപത്തിയൊന്‍പതുകാരനായ അജുവിന്‍റെ പ്രധാന ചിത്രങ്ങള്‍ .സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ റിമ കല്ലിങ്ങലിന്റെ നായകനായും അജു ശ്രദ്ധിക്കപ്പെട്ടിരുന്നു.പൈസ പൈസ എന്ന ചിത്രത്തിലും അജു മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.അജുവിന്‍റെ സമീപകാല ചിത്രങ്ങളായ പുണ്യാളന്‍ അഗര്‍ബത്തീസ്, ഓം ശാന്തി ഓശാന എന്നിവ ഹിറ്റായിരുന്നു.

ASHA M INDIANEWS24

Leave a Reply