jio 800x100
jio 800x100
728-pixel-x-90
<< >>

അജുവിനും അഗസ്റ്റിനയ്ക്കും പ്രണയ സാഫല്ല്യം

കൊച്ചി: മലയാളത്തിലെ യുവതരംഗ സിനിമകളിലെ പ്രമുഖനായ അജു വര്‍ഗീസ് വിവാഹിതനായി. കാക്കനാട്ട്  വധു.കൊച്ചി കടവന്ത്രയിലെ പള്ളിയിലായിരുന്നു അജുവിന്‍റെ വിവാഹം.ദീര്‍ഘകാലം തന്റെ സുഹൃത്തായിരുന്ന
ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനെയാണ് അജു വിവാഹം ചെയ്തതത്.കൊച്ചിയിലെ കാക്കനാടാണ് അഗസ്റ്റിനയുടെ സ്വദേശം.

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ ചലച്ചിത്രരംഗത്തെത്തിയ അജു വിനീതിന്‍റെ തന്നെ തട്ടത്തിന്‍ മറയത്തിലൂടെയാണ് കൂടുതല്‍ തിരക്കുള്ള താരമായത്. അടുത്തിടെ റിലീസായ പുണ്യാളന്‍ അഗര്‍ബത്തീസില്‍ നായക തുല്യമായ വേഷമാണ് അജു അവതരിപ്പിച്ചത്. അജുവിന്റെതായി ഒടുവില്‍ റിലീസായ ചിത്രങ്ങള്‍ ഓം ശാന്തി ഓശാനയും പകിടയുമായിരുന്നു. ഇരു ചിത്രങ്ങളിലും അജു തകര്ത്തഭിനയിച്ചിരുന്നു.മലയാളത്തിലെ യുവ നിര ചിത്രങ്ങളുടെ അഭിഭാജ്യ ഘടകമായി മാറിയ അജു തന്റെ കരിയറിന്റെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

INDIANEWS24

Leave a Reply