728-pixel-x-90-2-learn
728-pixel-x-90
<< >>

അച്ഛന്‍ ശകാരിച്ചതിനു വീട് വിട്ടിറങ്ങിയ കുട്ടി പല ബൈക്കുകളില്‍ കയറി കോട്ടയത്തെത്തി

കോട്ടയം: അച്ഛന്‍ ശകാരിച്ചതിനു  വീട് വിട്ടിറങ്ങിയ കുട്ടി കൊല്ലത്ത് നിന്ന് പല ബൈക്കുകളില്‍ കയറി കോട്ടയത്തെത്തി. ബാന്‍ഡ് മേളത്തിന് പോയതിനെ ചൊല്ലിയാണ് കൊല്ലം സ്വദേശിയായ 14 കാരനായ സ്കൂള്‍ വിദ്യാര്ത്ഥിയെ അച്ഛന്‍ ശാസിച്ചത്. സങ്കടം സഹിക്കാനാകാതെ ബാലന്‍ നാടുവിടാന്‍ തീരുമാനിച്ചു. കാണുന്നബൈക്കുകള്‍ക്കെല്ലാം ലിഫ്റ്റ്‌ ചോദിച്ച് സഞ്ചരിച്ചു കുട്ടി കോട്ടയത്തെത്തുകയായിരുന്നു.

വേഷം സ്കൂള്‍ യൂണിഫോമയതിനാല്‍ സംശയം തോന്നിയ ഒരു ബൈക്കുകാരന്‍ കോട്ടയം പുളിമൂട് കവലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലിസിനെ വിവരം ധരിപ്പിച്ചു. കാര്യം തിരക്കിയപ്പോള്‍ സംഗതി പിടികിട്ടി. പോലിസ് വിവരം അറിയിച്ചതോടെ വീട്ടുകരെത്തി കുട്ടിയെ കൂട്ടികൊണ്ടുപോയി.

INDIANEWS KOTTYAM

 

Leave a Reply