728-pixel-x-90-2-learn
728-pixel-x-90
<< >>

അച്ചന്‍ അരിവാളെടുക്കുമ്പോള്‍

പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ചില്‍ ക്രിസ്തീയ പുരോഹിതന്‍റെ സാന്നിധ്യവും തീപ്പൊരി പ്രസംഗവും സജീവചര്‍ച്ചയാകുന്നു. പത്തനംതിട്ട ജില്ലയില്‍ മാര്‍ച്ചിനു നല്‍കിയ സ്വീകരണത്തില്‍ ഓര്‍ത്തഡോക്സ് വൈദികനായ ഫാദര്‍ മാത്യൂസ് വാഴക്കുന്നമാണ് സംഘാടകരെയും കാഴ്ച്ചക്കാരെയും ഒരേപോലെ ഞെട്ടിച്ചത്. റവറണ്ട് ഫാദര്‍ എന്നറിയപ്പെടുന്നത്തിലും ഇഷ്ടം സഖാവ് അച്ചന്‍ എന്ന് അറിയപ്പെടാനാണെന്നും ഫാദര്‍ മാത്യൂസ് പറഞ്ഞു. യോഗത്തിന്‍റെ അധ്യക്ഷന്‍കൂടിയായിരുന്നു അച്ചന്‍.

രാഷ്ട്രീയയോഗത്തില്‍ പുരോഹിതന്‍റെ സജീവസാന്നിധ്യം ഏതായാലും കേരളത്തില്‍ പുതിയൊരു ചര്‍ച്ചയ്ക്കു വഴിവെച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആള്‍ക്കാരാണ് കേവലം രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ അച്ചന്‍റെ പ്രസംഗം യുട്യൂബില്‍ കണ്ടത്. ഫെയ്സ്ബുക്കും അച്ചന്‍റെ അരിവാളെടുക്കല്‍ ആഘോഷമാക്കി.

അച്ചനെഅനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സോഷ്യല്‍ മീഡിയകളില്‍ കടുത്ത വാദപ്രതിവാദത്തിലാണ്. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകളുമായി അച്ചന്‍ ചങ്ങാത്തത്തില്‍ ഏര്‍പ്പെടുന്നത് നല്ലതല്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. അച്ചനെതിരെ സഭ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

എന്നാല്‍, സമൂഹത്തിന്‍റെ ഭാഗമായ പുരോഹിതന്മാര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് എന്താണ് തടസമെന്നാണ് മരുവിഭാഗതിന്‍റെ ചോദ്യം.ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്തമാര്‍ നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചത് അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും സഖാക്കളെപ്പോലും ആവേശഭരിതരാക്കുന്ന വിധത്തില്‍ തീപ്പൊരിയായിരുന്നു അച്ചന്‍റെ പ്രസംഗം. പണ്ട് എകെജിക്കൊപ്പം സമരം നടത്തിയ ഫാദര്‍ വടക്കനെ ഓര്‍മിപ്പിച്ച് വേണ്ടിവന്നാല്‍ താനൊരു തെക്കനച്ചന്‍ ആകുമെന്നും ഫാദര്‍ മാത്യൂസ് പറഞ്ഞു.

Leave a Reply