728-pixel-x-90-2-learn
728-pixel-x-90
<< >>

‘അങ്കിള്‍’ ഇന്ന് കാനഡയില്‍ എത്തും

ടൊറന്റോ: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രമായ ‘അങ്കിള്‍’ ഈയാഴ്ച കാനഡയില്‍. റിച്ച്മണ്ട് ഹില്‍, സ്കാര്‍ബറോ എന്നിവിടങ്ങളിലാണ്‌ ചിത്രം പ്രദര്‍ശിപ്പിക്കുക.
റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] മേയ് 4ന് രാത്രി 9.00നും 5,6 തിയതികളില്‍ വൈകിട്ട് 6.00നുമാണ് പ്രദര്‍ശനങ്ങള്‍. മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE] മേയ് 6ന് വൈകിട്ട് 3.30ന് ചിത്രം പ്രദര്‍ശിപ്പിക്കും.
ഏറെ പ്രശംസ പിടിച്ചുപറ്റിയ ഷട്ടര്‍ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ എഴുതിയ അങ്കിളിന്‍റെ സംവിധായകന്‍ ഗിരീഷ്‌ ദാമോദര്‍ ആണ്. മമ്മൂട്ടിയുടെ കരിയറിലെതന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ കൃഷ്ണകുമാര്‍ എന്ന് നിരൂപകര്‍ പറയുന്നു. കാര്‍ത്തിക മുരളീധരനാണ് നായിക. മുത്തുമണി, ജോയ് മാത്യു, കെപിഎസി ലളിത, കൈലാഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Leave a Reply