jio 800x100
jio 800x100
728-pixel-x-90
<< >>

അങ്കിളില്‍ നിന്നും സന്തതികളിലേക്ക് അബ്രഹാം നടന്ന ദൂരം !

പിഴവുകളും പഴുതുകളും ഇല്ലാത്ത സംശുദ്ധമായ ഒരു ത്രില്ലര്‍ അന്വേഷിക്കുന്നവര്‍ക്ക് അബ്രഹാമിന്റെ സന്തതികള്‍ നല്ല ഓര്‍മകളായിരിക്കില്ല സമമാനിക്കുന്നത്. ആഘോഷചിത്രം എന്ന ഒരേയൊരു ലക്ഷ്യത്തില്‍ മാത്രം നിന്നുകൊണ്ട് കണ്ണടച്ച്  യുക്തിബോധം പണയം  വച്ചെഴുതിയ തിരക്കഥയാണ്  സന്തതികളെ  പിന്നോട്ടടിപ്പിക്കുന്നത്. ഇരട്ട കഥകളും ഡബിള്‍ ക്ലൈമാക്സും പഞ്ച്  ഡയലോഗുകളിലും സ്റ്റൈലിഷായ അവതരണത്തിലും ശ്രദ്ധ നല്‍കി ചിത്രം മാസ്സ് ആക്കിയപ്പോള്‍ മമ്മൂട്ടി എന്ന മികച്ച നടനെ തിരക്കഥാകൃത്തും സംവിധായകനും മറന്നു.മമ്മൂട്ടി തകര്‍ത്താടിയ അങ്കിള്‍ എന്ന  സിനിമയുടെ  ഹാങ്ങോവറില്‍ അബ്രഹാമിനെ  കാണാനെത്തുന്നവര്‍ നിരാശരാകും.ഗ്രേറ്റ് ഫാദറില്‍ നിന്നും ഒരുപാട് ദൂരം അകലേക്ക്‌ പോയി തിരക്കഥാകൃത്ത് ഹനീഫ്   അദേനി.

കെട്ടുകാഴ്ചകള്‍ക്കിടയില്‍ ഇരുപത്തിരണ്ടു വര്ഷം സഹസംവിധായകനായി പ്രവര്‍ത്തിച്ച സജീവ്‌ പാടൂര്‍ ഒരുക്കിയ ചടുല ഫ്രെയിമുകളും ആക്ഷന്‍ സീക്വന്‍സുകളും പ്രേക്ഷകന്‍   ശ്രദ്ധിക്ക പ്പെടാതെ പോകാന്‍ സാധ്യതയുണ്ട്.തന്റെ ഗുരുനാഥന്മാരെ സജീവ്‌ പല സീനുകളിലും ഓര്‍മ്മിപ്പിക്കുന്നുണ്ട്. മികച്ചൊരു തിരക്കഥ  ലഭിച്ചാല്‍ സജീവില്‍ നിന്നും കാമ്പുള്ള ഒരു ചിത്രം  പ്രതീക്ഷിക്കാവുന്നതാണ്.ആദ്യവാരങ്ങളില്‍ നേടുന്ന   മികച്ച കളക്ഷന്‍   സജീവിന്റെ കരിയറില്‍   ഗുണകരമാകും, കുറച്ചു കൂടി സ്വാഭാവികതയോടെ തിരക്കഥയിലെ   വന്‍ പഴുതുകള്‍   അടച്ചു ചെയ്തിരുന്നുവെങ്കില്‍ സജീവിന് ആദ്യ ചിത്രത്തിലൂടെ ഒരു   പടുകൂറ്റന്‍ ഹിറ്റ് ചിത്രം  സമ്മാനിക്കാനായേനെ. മമ്മൂട്ടി എന്ന നടനെ കെട്ടുകാഴ്ചകള്‍ക്ക്എറിഞ്ഞു കൊടുക്കാതിരിക്കാന്‍ പുതുമുഖ സംവിധായകരെങ്കിലും ശ്രദ്ധിക്കണം.

മെമ്മറീസ്,സെവന്‍ത് ഡേ തുടങ്ങിയ ത്രില്ലറുകള്‍ വിജയമായത് പഴുതടച്ച യുക്തിഭദ്രമായ തിരക്കഥകളിലൂടെയാണ്‌.ദൃശ്യം ചരിത്രത്തിലേക്ക് നടന്നു കയറിയതും നട്ടെല്ലുള്ള ഒരു തിരക്കഥയുടെ പിന്‍ബലത്തിലാണ് എന്ന് ഓര്‍ക്കുക.ഒരു കെട്ടുകാഴ്ചകളും ഇല്ലാതെ 35 വര്ഷം മുമ്പ് കെ ഗി ജോര്‍ജ് മലയാളത്തിനു സമ്മാനിച്ച യവനിക,സി  ബി ഐ സിരീസുകള്‍, ആഗസ്റ്റ്‌ ഒന്ന്‍ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളും കാലാതിവര്‍ത്തിയായത് തിരക്കഥയുടെ മേന്മയില്‍ തന്നെയാണ്.ഷാജി പാടൂരിന്‍റെ ഗുരുവായ രണ്‍ജി പണിക്കരുടെ തിരക്കഥകളും ഉത്തമ  മാതൃകകളാണ്.ഓരോ ചെറിയ കഥാപാത്രവും മെന്മയേറിയതാകുമ്പോ ഴാണ് ഒരു ചിത്രം ജനപ്രീതി നേടുന്നത്.ഒരിക്കലും മടുപ്പിക്കാത്ത എല്ലാ ചിത്രങ്ങളിലും എന്തെങ്കിലും പുതുമകള്‍ സമ്മാനിക്കുന്ന   സിദ്ധിക്ക് എന്ന നടന്‍ പോലും അബ്രഹാമില്‍ നമ്മെ ബോറടിപ്പിക്കുന്നു എന്നത് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കേണ്ടതാണ്.ആദ്യ ദിന കളക്ഷനുകളല്ല ലോങ്ങ്‌ റണ്‍ സിനിമകളാണ് ചലച്ചിത്ര വ്യവസായത്തിനു താങ്ങാകേണ്ടത്. സസ്പെന്‍സുണര്‍ത്തുന്ന ടീസറുകളും ഉദ്യോഗജനകമായ ട്രെയിലറും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും കൊണ്ട് തരുന്ന പ്രേക്ഷകന്റെ വിശ്വാസം നഷ്ടപ്പെടുത്തിയാല്‍ തങ്ങളുടെ വരും കാല ചിത്രങ്ങള്‍ക്ക് അതിന്റെ വില നല്‍കേണ്ടി വരും എന്നോര്‍ക്കുക.

വലിയ പ്രതീക്ഷകളില്ലാത്ത ഒരു പ്രേക്ഷകനെ മടുപ്പിക്കാത്ത, ത്രില്ലര്‍ സ്വഭാവമുള്ള,  മമ്മൂട്ടയുടെ ആരാധകരെ ആവേശത്തിലാക്കുന്ന കന്നി സംരംഭം ഒരുക്കുവാന്‍ കഴിഞ്ഞു എന്നതില്‍ സജീവ്‌ പാഴൂരിനു അഭിമാനിക്കാന്‍ വകയുണ്ട്. അബ്രഹാമിന്റെ മറ്റൊരു സന്തിയെ അവതരിപ്പിച്ച ആന്‍സന്‍ പോള്‍ എന്ന യുവനടന് ഈ   ചിത്രം ഒരു   ബ്രേക്ക് സമ്മാനിച്ചേക്കും.

yavanikadrushyammemoriesseventh

INDIANEWS24 MOVIE DESK

Leave a Reply