jio 800x100
jio 800x100
728-pixel-x-90
<< >>

അക്ഷരഗോപുരം ചരിഞ്ഞു,ഡോ.ഡി.ബാബുപോള്‍ വിട പറഞ്ഞു

തിരുവനന്തപുരം: മലയാളത്തിന്‍റെ അക്ഷരഗോപുരം ചരിഞ്ഞു.നര്‍മ്മവും ആഴത്തിലുള്ള അറിവും ചാലിച്ച് ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്റെ ഭരണ, സാഹിത്യ-സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ഡോ. ഡി.ബാബുപോള്‍ ഇന്ന് രാവിലെ അന്തരിച്ചു.അദ്ദേഹത്തിനു  78 വയസ്സായിരുന്നു.ഇന്നലെ അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹംമൂലം കാലില്‍ ഉണ്ടായ മുറിവില്‍നിന്നുള്ള അണുബാധ വൃക്കവൃക്കകളെയും കരളിനെയും ബാധിച്ചതാണ് മരണ കാരണം എന്ന് ആശുപത്രി ബുള്ളറ്റിന്‍ പറയുന്നു..babu paul sir

ഡോ.ഡി.ബാബുപോള്‍ കേരളത്തിലെ ചീഫ് സെക്രട്ടറിയുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനം ആറു വര്‍ഷത്തോളം വഹിച്ചിരുന്നു.കൂടാതെ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍,തദ്ദേശ സ്വയംഭരണ സ്വയംഭരണ ഓംബുഡ്സ്മാന്‍,ഇടുക്കിയുടെ ആദ്യ കളക്ടര്‍,കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ സുപ്രധാന പദവികള്‍ വഹിച്ചിരുന്നു.എന്‍ജിനീയറായി ഐ.എ.എസിലേക്ക് എത്തിയ ഡാനിയേല്‍ ബാബുപോള്‍ നാല്‍പ്പതുവര്‍ഷത്തോളം ഭരണരംഗത്ത് പ്രാഗല്‍ഭ്യം പുലര്‍ത്തി.എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഗവര്‍ണര്‍ നിയമനത്തിനുള്ള പട്ടികയില്‍ ഇടംനേടിയെങ്കിലും ഗവര്‍ണറായില്ല.കേരളത്തിലെ ആദ്യവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യമായത് ബാബുപോളിന്റെ നേതൃത്വത്തിലായിരുന്നു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്.ആകമാന സുറിയാനി സഭയില്‍ വിശ്വാസികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ബ്രാര്‍ ഈത്തൊ ബ്രീറോ (ശ്രേഷ്ഠ പുത്രന്‍), സെന്റ് ഇഗ്‌നേഷ്യസ് മെഡല്‍ എന്നീ ആദരവുകള്‍ നേടിയിട്ടുണ്ട്.19ാമത്തെ വയസ്സിൽ പ്രസിദ്ധീകരിച്ച ഒരു യാത്രയുടെ ഓർമ്മകൾ ആയിരുന്നു അദ്യ കൃതി. അഞ്ചാമത്തെ വയസ്സിൽ പ്രസംഗം നടത്തി. 7000 ത്തിലധികം പ്രസംഗങ്ങളാണ് 72 വർഷത്തിനകം അദ്ദേഹം നടത്തിയത്. തെക്കെ അമേരിക്ക, വടക്കെ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. റിയോ ഡി ജനറോയിൽ നടത്തിയ പ്രംസംഗം ഏറെ ശ്രദ്ധേയമായി. അഞ്ച് ഭാഷകളിൽ പ്രസംഗം അപ്പോൾതന്നെ പരിഭാഷപ്പെടുത്തിയിരുന്നു.babu paul sir nr

അതി പ്രഗത്ഭനായ ഭരണാധികാരി,മികവുറ്റ വാഗ്മി,വേദ പണ്ഡിതന്‍,എഴുത്തുകാരന്‍ എന്ന നിലയില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന ബാബു പോള്‍ തന്റെ  ഔദ്യോഗിക ജീവിത്തിനൊപ്പം സഭാപ്രവര്‍ത്തനത്തിലും മുഴുകിയ വിശ്വാസിയും കൂടിയായിരുന്നു., അദ്ദേഹത്ത്തിന്റെതായി മുപ്പതോളം പുസ്തകങ്ങള്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്  അദ്ദേഹം എഴുതി.പ്രമുഖ  പത്രങ്ങളിലും ആനുകാലികങ്ങളിലും അദ്ദേഹം സ്ഥിരം പംക്തികള്‍ എഴുതിയിരുന്നു.ആറുലക്ഷം വാക്കുകള്‍ ഉള്‍പ്പെടുത്തി 22 വര്‍ഷം ഗവേഷണംചെയ്ത് തയ്യാറാക്കിയ ‘വേദശബ്ദ രത്നാകാരം’ മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടുവാണ്. ഒമ്പതുവര്‍ഷമെടുത്താണ് അനുപമമായ ഈ നിഘണ്ടു ഡോ.ബാബു പോള്‍ തയ്യാറാക്കിയത്.

യാക്കോബായ സഭയുടെ കോര്‍ എപ്പിസ്‌കോപ്പയായിരുന്ന ഫാദര്‍ പൗലോസ് ചീരോത്തോട്ടത്തിന്റെയും അധ്യാപികയായിരുന്ന മേരി പോളിന്റെയും മകനായി 1941 മേയ് 29-ന് പെരുമ്പാവൂരില്‍ ജനിച്ചു. അച്ഛന്‍ പ്രധാനാധ്യാപകനായിരുന്ന കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍സിക്ക് സംസ്ഥാനത്ത് മൂന്നാംറാങ്ക് നേടി. തിരുവിതാംകൂര്‍ രാജാവിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സ്‌കോളര്‍ഷിപ്പോടെയാണ് പഠിച്ചത്. തുടര്‍ന്ന് ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍കോളേജിലും തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറീങ്ങിലും പഠിച്ചു. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. 1962 -ല്‍ സര്‍ക്കാരില്‍ ജൂനിയര്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചു.1964 -ല്‍ എഴാം റാങ്കോടെ ഐ.എ.എസ് വിജയിച്ചു.

മുന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറിയും എയര്‍ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ കെ.റോയി പോളാണ് ഏകസഹോദരന്‍.പരേതയായ നിര്‍മലാ പോളാണ് ഭാര്യ. മക്കള്‍-ചെറിയാന്‍ സി. പോള്‍ (ബാംഗലൂരു), മറിയം സി.പോള്‍. മരുമക്കള്‍: സതീഷ് (ബിസിനസ്, എറണാകുളം), ദീപ. ഡോ.ബാബു പോളിന്റെ ശവസംസ്കാര ശുശ്രൂഷ നാളെ ഞായറാഴ്ച നാലു മണിക്ക് എറണാകുളം കുറുപ്പുംപടിയിൽ നടക്കും.

വര : ഹസ്സന്‍ കൊട്ടെപറമ്പില്‍ HASSAN KOTTEPPARAMPIL 

INDIANEWS24 KOCHI DESK

Leave a Reply