ന്യൂഡൽഹി:മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം. പുരസ്കാരത്തിന് അർഹനാകുന്ന ആറാമത്തെ കേരളീയനാണ് അക്കിത്തം. സാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഐകകണ്ഠ്യേനയാണ് സമിതി പുരസ്കാരം നിര്‍ണ്ണയിച്ചത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പ്പവും അടങ്ങുന്നതാണ് ജ്ഞാനപീഠം പുരസ്കാരം.പാലക്കാട് സ്വദേശിയായ അക്കിത്തത്തെ 2017 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഒഎൻവി പുരസ്ക്കാരവും എഴുത്തച്ഛൻ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
അക്കിത്തത്തിനു മുമ്പ് ജി ശങ്കരക്കുറുപ്പ്,എസ് കെ പൊറ്റക്കാട്,തകഴി ശിവശങ്കരപ്പിള്ള,എം ടി വാസുദേവന്‍ നായര്‍,ഒ എന്‍ വി കുറുപ്പ് എന്നിവരാണ് ജ്ഞാനപീഠമേറിയ മലയാളികള്‍.
INDIANEWS24 LITERATURE DESK
SKETCH : IBRAHIM BADUSHA