കൊൽക്കത്ത:വൻനാശം വിതച്ച അതിതീവ്ര ചുഴലിക്കാറ്റായ അംഫനിൽ പശ്ചിമബംഗാളിൽ72 പേർ മരിച്ചു.മഴയിൽ കൊൽക്കത്ത വിമാനത്താവളം മുങ്ങി. വിമാനത്താവളം പൂർണ തോതിൽ സജ്ജമാക്കാൻ ഇനി ഒരാഴ്ച്ച വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.മരം വീണും മതിലിടിഞ്ഞും വൈദ്യുതാഘാതമേറ്റുമാണ് അധികപേരും മരിച്ചത്.. ബംഗ്ലാദേശിൽ പത്തുപേരും മരിച്ചു.പശ്ചിമബംഗാളിലെ 24 പർഗനസ് നോർത്തും സൗത്തും ഉൾപ്പടെ ഒട്ടേറെ ജില്ലകൾ പൂർണമായും നശിച്ചു. ഇവ പുനർനിർമിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് ബംഗാൾ സർക്കാർ രണ്ടുമുതൽ രണ്ടര ലക്ഷംവരെ രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അംഫൻ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന പശ്ചിമബംഗാളിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
ബംഗ്ലാദേശിലേക്കുനീങ്ങിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ തീവ്രത ബംഗാളിൽ കുറഞ്ഞതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം (ഐ.എം.ഡി.) അറിയിച്ചു. വൈകാതെ തീവ്രന്യൂനമർദമായും പിന്നീട് ന്യൂനമർദമായും ശക്തികുറയും.
മഴയിൽ കൊൽക്കത്ത വിമാനത്താവളം മുങ്ങി. വിമാനത്താവളം പൂർണ തോതിൽ സജ്ജമാക്കാൻ ഇനി ഒരാഴ്ച്ച വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.മരം വീണും മതിലിടിഞ്ഞും വൈദ്യുതാഘാതമേറ്റുമാണ് അധികപേരും മരിച്ചത്.
INDIANEWS24 CLIMATE DESK